KeralaLatest NewsNews

സ്പിരിറ്റ് മോഷണം വിനയായി: ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍

അതേസമയം സ്പിരിറ്റുമായി കഴിഞ്ഞ ദിവസം എത്തിയ 5 ടാങ്കറുകളിലെ ലോഡ് ഇറക്കിയിട്ടില്ല. കരാര്‍ ജീവനക്കാരടക്കം തൊഴില്‍ പ്രതിസന്ധി നേരിടുകയുമാണ്.

തിരുവല്ല: സ്പിരിറ്റ് മോഷണ സംഭവത്തിനു ശേഷം താളം തെറ്റിയ നിലയിലാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റര്‍ ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് കെട്ടി കിടക്കുന്നു. സ്പിരിറ്റുമായി എത്തിയ ടാങ്കറുകളില്‍ നിന്ന് ലോഡ് നീക്കം തടസപ്പെട്ടു. നിലയിൽ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിൽ ജവാന്‍ റം ആണ് ഉത്പാദിപ്പിച്ച്‌ വരുന്നത്.

മോഷണ കേസില്‍ മുന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പ്രതികളായ ഘട്ടത്തില്‍ തന്നെ ലക്ഷകണക്കിന് ബ്ലെന്‍ഡ് ചെയ്ത സൂക്ഷിച്ച സ്പിരിറ്റ് കുപ്പികളിലാക്കി വിതരണത്തിനായി മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് 1,24,000 ലിറ്റര്‍ സ്പിരിറ്റുകൂടി ബ്ലെന്‍ഡ് ചെയ്ത നിലയിലാക്കിയത്. ഇവയുടെ ഉത്പാദനം നടക്കാനിരിക്കെയാണ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചത്. മറ്റ് ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ ഉദ്യോസ്ഥരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

Read Also: പിണറായിയും കോടിയേരിയും വഴങ്ങിയില്ല, സിപിഎമ്മിലെ ചാരന്മാർ വിവരം ചോർത്തി നൽകി: വെളിപ്പെടുത്തലുമായി പിസി ജോർജ്

ഓണവിപണി ലക്ഷ്യമിട്ട് ജവാന്‍ റമ്മിന്റെ വരവ് തടയാനായി ഒരുവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ജീവനക്കാരുടെ ആരോപണം. അതേസമയം സ്പിരിറ്റുമായി കഴിഞ്ഞ ദിവസം എത്തിയ 5 ടാങ്കറുകളിലെ ലോഡ് ഇറക്കിയിട്ടില്ല. കരാര്‍ ജീവനക്കാരടക്കം തൊഴില്‍ പ്രതിസന്ധി നേരിടുകയുമാണ്.

shortlink

Post Your Comments


Back to top button