KeralaLatest NewsNews

നമസ്കാര സമയത്തും സൗദിയില്‍ കച്ചവടം ചെയ്യാം, ഇവിടെ കേരള സഖാവ് സമയം വെട്ടിച്ചുരുക്കുന്നു: വിമര്‍ശനവുമായി അബ്ദുറബ്ബ്

ഓരോ സമൂഹങ്ങള്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെയല്ലേ കിട്ടുക. അനുഭവിക്കുക തന്നെ.

തിരുവനന്തപുരം: കേരള സർക്കാരിന്റെ കൊവിഡ് നിയന്ത്രണണങ്ങൾക്ക് നേരെ വിമർശനവുമായി ലീ​ഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. കേരള സര്‍ക്കാര്‍ കടകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയിരിക്കുന്നതിനെതിരെയാണ് അബ്ദുറബ്ബിന്റെ വിമർശനം. കച്ചവട സ്ഥാപനങ്ങളിലെ തിരക്കൊഴിവാക്കാന്‍ നമസ്കാര സമയം കൂടി കച്ചവടം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സൗദി രാജാവ്. എന്നാൽ ഇവിടെ തിരക്കു കൂട്ടാന്‍ കാറ്റഗറിക്കനുസരിച്ച്‌ കച്ചവട സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ് കേരള സഖാവ് എന്നും അനുഭവിക്കുകയെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

read also: ഇന്ത്യ-അഫ്ഗാന്‍ സൗഹൃദ പ്രതീകമായ സല്‍മ അണക്കെട്ടിന് നേരെ താലിബാന്റെ വെടിവെപ്പ്: മഹാദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കെ.പി. അബ്ദുറബ്ബിന്റെ പോസ്റ്റ്

നമസ്കാര സമയത്ത് നമസ്ക്കരിക്കാതെ റോഡുകളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും, കടയടക്കാത്തവരെയും മതകാര്യ പോലീസ് വന്നു പിടികൂടുന്ന സൗദിയില്‍പ്പോലും കോവിഡ് കാരണം ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. കച്ചവട സ്ഥാപനങ്ങളിലെ തിരക്കൊഴിവാക്കാന്‍ നമസ്കാര സമയം കൂടി കച്ചവടം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ് സൗദി രാജാവ്.

ഇവിടെ തിരക്കു കൂട്ടാന്‍ കാറ്റഗറിക്കനുസരിച്ച്‌ കച്ചവട സമയം വെട്ടിച്ചുരുക്കിയിരിക്കുകയാണ് കേരള സഖാവ്..! ഓരോ സമൂഹങ്ങള്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെയല്ലേ കിട്ടുക. അനുഭവിക്കുക തന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button