
തിരുവനന്തപുരം : വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ. ആനയറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസ് (70) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. പേട്ട എസ്.എച്ച്.ഒ ബിനുകുമാര്‍, എസ്.ഐ രതീഷ്, സി.പി.ഒമാരായ ഉദയന്‍, ഷമി എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ക്ലീനിംഗ് ജോലിക്കെന്നു പറഞ്ഞ് യുവതിയെ പ്രതി ഓട്ടോയില്‍ കയറ്റി ഫ്ളാറ്റില്‍ കൊണ്ടുവന്നശേഷം പീഡിപ്പിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ യുവതി പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments