തിരുവനന്തപുരം: വൈഎംസിഎയുടെ കൈയില്‍ നിന്ന് അനധികൃതമായി കയ്യേറിയ കോടികളുടെ ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചു പിടിച്ചു. കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം വൈഎംസിഎ കൈക്കലാക്കിയിരുന്ന കോടികള്‍ വിലമതിക്കുന്ന 84.825 സെന്റ് ഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. നഗര ഹൃദയത്തിലെ ഭൂമിക്ക് സര്‍ക്കാര്‍ 25 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ മതിപ്പുവില ഇതിന്റെ ഇരട്ടി വരും. ഭൂമിയെ ചൊല്ലി വൈഎംസിഎയും കേരള സര്‍ക്കാരും തമ്മില്‍ വര്‍ഷങ്ങളായി നിയമയുദ്ധത്തിലായിരുന്നു.
Read Also : 400 കോടിയുടെ കൊടകര കുഴല്‍പ്പണക്കേസ് ഒരൊറ്റ സിറ്റിംഗില്‍ ആവിയായി: പരിഹാസവുമായി അബ്‌ദു റബ്ബ്
1930 ലെയും 1934 ലെയും ഉടമ്പടി പ്രകാരം കുത്തകപാട്ടമായി വൈഎംസിഎക്ക് കിട്ടിയതാണ് ഭൂമി. 1960 ലെ ലാന്റ് അസൈന്‍മെന്റ് ആക്ട് നിലവില്‍ വന്നതോടെ കുത്തകപാട്ട നിയമം ഇല്ലാതായി. 1960 ലെ നിയമപ്രകാരം കുത്തകപാട്ടം ലഭിച്ചിട്ടുള്ള വ്യക്തികള്‍ 1995 ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്തെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു കിട്ടുന്നതിന് അപേക്ഷ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ വൈഎംസിഎ ഇത് സര്‍ക്കാര്‍ ഭൂമിയല്ലെന്ന് വാദമുയര്‍ത്തുകയായിരുന്നു. ഭൂമി പതിച്ചു കിട്ടാനുള്ള അപേക്ഷ അപേക്ഷ നല്‍കുവാനും പാട്ട കുടിശ്ശിക അടക്കുവാനും ജില്ലാ കളക്ടര്‍ പലതവണ നിര്‍ദേശിച്ചിട്ടും വൈഎംസിഎ തയാറായില്ല. പാട്ടകുടിശിക ഇനത്തില്‍ 6.03 കോടിരൂപയാണ് വൈഎംസിഎ സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളത്.
ഈ സാഹചര്യത്തില്‍ വൈഎംസിഎക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ 2007 ല്‍ ഉത്തരവായി. ഇതിനെതിരെ വൈഎംസിഎ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹൈക്കോടതി സര്‍ക്കാരിനോട് വൈഎംസിഎയുടെ വാദം കേട്ടശേഷം തീരുമാനമെടുക്കുവാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments