Latest NewsKeralaNews

ഞങ്ങള്‍ക്ക് ഇത് വേണ്ട : വധുവിന് നൽകിയ സ്വർണ്ണം തിരിച്ചേൽപ്പിച്ച് മാതൃകയായി വരൻ

വിവാഹശേഷം സമ്മാനമായി നൽകിയ 50 പവന്‍ സ്വർണം എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്‍റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു

ആലപ്പുഴ : സംസ്ഥനത്ത് സ്ത്രീധനത്തിന്‍റെ പേരില്‍ പീഡനങ്ങളും ആത്മഹത്യകളും തുടര്‍ക്കഥയാകുമ്പോള്‍ സമൂഹത്തിന് മാതൃകയായി ഒരു വരൻ. വിവാഹത്തിന് വധുവിന് പെണ്‍വീട്ടുകാര്‍ നല്‍കിയ സ്വര്‍ണം തിരിച്ചുനല്‍കിയാണ് വരൻ മാതൃകയായിരിക്കുന്നത്.

വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജുമായുള്ള വിവാഹം. പതിവ് പോലെ സ്വർണാഭരണങ്ങൾ അണിഞ്ഞാണ് വധു എത്തിയത്. എന്നാൽ, വിവാഹശേഷം സമ്മാനമായി നൽകിയ 50 പവന്‍ സ്വർണം എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്‍റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു.

Read Also  : അക്രമി ലക്ഷ്യമിട്ടത് തന്നെ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ

നാ​ദസ്വര കലാകാരനാണ് 28 കാരനായ സതീഷ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button