
മുംബൈ: സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിന്റെ മേധാവിക്കെതിരെ കേസ്. മോഡലും നടിയുമായ യുവതി നൽകിയ ബലാത്സംഗ പരാതിയിലാണ് ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെ കേസെടുത്തത്. മുംബൈ അന്ധേരി പൊലീസാണ് ഭൂഷൺ കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഗുൽഷൻ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
Read Also: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആഗസ്റ്റില്‍ : കൊവിഡിനെ കുറിച്ച് ഐസിഎംആര്‍ പറയുന്നതിങ്ങനെ
ടി സീരീസിന്റെ ഭാവിപദ്ധതികളിൽ തനിക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ബലാത്സംഗം ചെയ്തതെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. 2017 മുതൽ ഭൂഷണിനെ അറിയാമെന്നും 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പറയുന്നു.
Post Your Comments