പാരീസ്: ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ പിഎസ്ജി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് പിഎസ്ജി മാനേജ്മെന്റ് അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ അവധിക്ക് പോകും മുമ്പാണ് താരം ക്ലബിനോട് പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് അറിയിച്ചത്. 2022 വരെയുള്ള കരാറാണ് എംബാപ്പെയ്ക്ക് പിഎസ്ജിയിലുള്ളത്.
2022-ഓടെ പിഎസ്ജിയിൽ നിന്ന് കരാർ അവസാനം ക്ലബ് വിടാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്. താരം ഇക്കാര്യം തന്റെ സഹതാരങ്ങളുമായി പങ്കുവെച്ചതായും മാധ്യമങ്ങൾ പറയുന്നു. റയൽ മാഡ്രിഡിലേക്ക് പോകാനാണ് എംബാപ്പെ ആഗ്രഹിക്കുന്നത്.
Read Also:- വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!
അതേസമയം, എംബാപ്പെയെ വിൽക്കാനുള്ള യാതൊരു ഉദ്ദേശവും പിഎസ്ജിക്കില്ല. മൊണോക്കോയിൽ നിന്ന് എത്തിയത് മുതൽ പിഎസ്ജിയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എംബാപ്പെ. എന്നാൽ ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ കിരീടങ്ങൾ നേടാൻ പിഎസ്ജി വിടണമെന്നാണ് താരത്തിന്റെ നിലപാട്. അതേസമയം, താരത്തിനെ സ്പെയിനിലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
Post Your Comments