Latest NewsKeralaNews

പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം : റിട്ട. അധ്യാപകന്‍ പിടിയിൽ

കോഴിക്കോട് : കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുക്കം പൊലീസ് സ്റ്റേഷന് സമീപത്തെ താമസക്കാരിയാണ് വീട്ടമ്മ. പട്ടാപ്പകല്‍ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് : സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍  

താമരശ്ശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടിയുടെ മേല്‍നോട്ടത്തില്‍ മുക്കം ഇന്‍സ്പെക്ടര്‍ കെപി അഭിലാഷിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക സംഘത്തിന്റെ രണ്ടാഴ്ചക്കാലത്തെ നീക്കങ്ങളാണ് പ്രതിയെ കുടുക്കിയത്. സംഭവത്തില്‍ മണാശ്ശേരി മുത്തേടത്ത് മംഗലത്ത് റിട്ട. അധ്യാപകന്‍ സജീവ് കുമാറിനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button