KeralaLatest NewsNews

2 ലക്ഷം രൂപ വാടക ലഭിക്കേണ്ട സ്ഥലം വെറും 45,000 ത്തിന് നൽകി, ചുളുവിലയ്ക്ക് പാട്ടത്തിനെടുത്തത് സ്പീക്കറുടെ സഹോദരൻ

കോഴിക്കോട്: സ്പീക്കർ എ.എൻ. ഷംസീറിന്റെ സഹോദരൻ എ.എൻ. ഷാഹിറിന് അനധികൃത നിർമാണത്തിൽ പങ്കെന്ന് ആരോപണം. സൗത്ത് ബീച്ചിൽ തുറമുഖ വകുപ്പിന്റെ കെട്ടിടം ചുളുവിലയ്ക്കു 10 വർഷത്തേക്കു പാട്ടത്തിനെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കെ.കെ. പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് അനധികൃത ആരോപണം ഉയർന്നിരിക്കുന്നത്. സ്പീക്കറുടെ സഹോദരൻ ഷാഹിർ, ആർ.പി.അമർ, കെ.കെ. പ്രദീപ് എന്നിവരാണു സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണർമാർ. മനോരമായാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ടെൻഡർ പോലുമില്ലാതെയാണു കെ.കെ. പ്രദീപ് ആൻഡ് പാർട്ണേഴ്സ് എന്ന കെട്ടിടം പാട്ടത്തിനു നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കരാർ നൽകി 6 മാസം കഴിഞ്ഞിട്ടും ഒരു രൂപ പോലും വാടക നൽകിയിട്ടില്ല. കോർപറേഷന്റെയോ തീരദേശ പരിപാലന അതോറിറ്റിയുടേയോ അനുമതി കൂടാതെയാണ് കെട്ടിടം പണിതിരിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. മാരിടൈം ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു കെട്ടിടം നൽകിയതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

തുറമുഖ വകുപ്പിന്റെ ‘സീമാൻ ഷെഡ്’ കെട്ടിടവും 15 സെന്റ് സ്ഥലവുമാണു പാട്ടത്തിനു നൽകിയത്. പ്രതിമാസം 45,00 രൂപയാണ് വാടകയിനത്തിൽ നൽകേണ്ടത്. എന്നാൽ, 2 ലക്ഷം രൂപ വരെ വാടകയുള്ള പ്രദേശമാണിത്. ഇത്രയും ഉയർന്ന തുക വാടകയായി ലഭിക്കേണ്ടുന്ന ഇടമാണ് വെറും 45,000 രൂപയ്ക്ക് ഷാഹിറിനും കൂട്ടർക്കും വിട്ടു നൽകിയിരിക്കുന്നത്. പ്രദീപ് നേരത്തേ ഈ കെട്ടിടം പാട്ടത്തിനെടുത്തതാണെന്നും അതുകൊണ്ടാണു വീണ്ടും നൽകിയതെന്നുമാണു തുറമുഖ വകുപ്പ് നൽകുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button