വെംബ്ലി: യൂറോ കപ്പിൽ നിർണായക മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയായി പ്രധാനതാരങ്ങളുടെ ഐസൊലേഷൻ. ബെൽ ചിൽബെൽ, മോസൺ മൗണ്ട് എന്നീ താരങ്ങൾ ഐസൊലേഷനിലായതിനാൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ കളിക്കാനാകില്ല. കഴിഞ്ഞ ദിവസം സ്കോട്ടിഷ് താരമായ ബില്ലി ഗിൽമോറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താരങ്ങൾ കോവിഡ് നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്.
യൂറോയിൽ ഒരു താരത്തിന് രോഗബാധ സ്ഥിരീകരിച്ചാൽ താരവുമായി സമ്പർക്കം പുലർത്തിയവർ മുൻകരുതൽ എന്ന നിലയ്ക്ക് ഐസൊലേഷനിൽ പ്രവേശിക്കണം എന്നാണ് നിയമം. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട്-സ്കോട്ട്ലാന്റ് മത്സരത്തിൽ ഗിൽമോർ, മോസൺ മൗണ്ട് എന്നിവർ കളിച്ചിരുന്നു. ചിൽവെല്ലിന് കളിക്കാൻ അവസരം കിട്ടിയിരുന്നില്ല.
Read Also:- ജനപ്രിയ മോഡൽ റാപ്പിഡ് പരീക്ഷിക്കാനൊരുങ്ങി സ്കോഡ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരങ്ങളാണ് മൂവരും എന്നതിനാൽ മത്സര ശേഷം ഇവർ തമ്മിൽ സംസാരിച്ചിരുന്നു. ഈ മത്സരത്തിന് ശേഷമാണ് സ്കോട്ടിഷ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. അതുകൊണ്ട് സമ്പർക്ക പട്ടികയിൽ രണ്ട് ഇംഗ്ലണ്ട് താരങ്ങളും ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ട് ക്യാമ്പിൽ ഇതുവരെ കോവിഡ് കേസുകളെന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തതിനാലാണ് തങ്ങളുടെ താരങ്ങളെ ഐസൊലേഷനിലാക്കിയതെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് പറഞ്ഞു.
Post Your Comments