Latest NewsKeralaNews

മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അയല്‍സംസ്ഥാനങ്ങളില്‍ രണ്ടായിരം മദ്യവില്‍പ്പനശാലകളുള്ളപ്പോള്‍ കേരളത്തില്‍ 300 എണ്ണം മാത്രമാണ് ഉള്ളത്. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ മദ്യഷാപ്പുകളുണ്ട്. എണ്ണം കുറവായ സ്ഥിതിക്ക്, മദ്യവില്‍പ്പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടാന്‍ നടപടിയെടുത്തുകൂടേ എന്ന് സർക്കാരിനോട് ഹൈക്കോടതി.

Read Also : പ്രശസ്ത ബോളിവുഡ് നടി സുരേഖ അന്തരിച്ചു 

അതേസമയം ബിവറേജസ് ഔട്ട്‍ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികളെടുത്തെന്ന് എക്സൈസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഔട്ട്ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടിയാണ് ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ബെവ്‌കോ ഒരുങ്ങുന്നത്.

ആളുകള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ വട്ടം വരച്ച്‌ അതിനകത്ത് മാത്രമേ ആളുകളെ നിര്‍ത്താവൂ. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സൗകര്യം നല്‍കണം. നിയന്ത്രിക്കാന്‍ പൊലീസ് സഹായവും ഉറപ്പ് വരുത്താമെന്നാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button