തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ബിജെപിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിമർശനം. ബിജെപി നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Also Read:‘ഒട്ടും നന്നായിട്ടില്ല, പരമ ദയനീയം’: മാലികിനെ കുറിച്ച് സന്ദീപ് വാര്യർ
ബിജെപി നേതാക്കൾ കേസിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ വാർത്ത പുറത്തു വന്നതിനു പിറകെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎമ്മും ബിജെപിയും ധാരണയുണ്ടാക്കിയതാണ്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമര്‍ശിച്ചു.
‘ബിജെപി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്. 22 പ്രതികളോളം കേസിലുണ്ടാകുമെന്നും ബിജെപി നേതാക്കള്‍ കേസില്‍ പ്രതികളാവില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു. കൊടകര ബിജെപി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു’ എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു.
അതേസമയം, കേസിൽ ബിജെപി നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ ബി ജെ പി നേതാക്കൾ പ്രതികളാവില്ലെന്നാണ് കണ്ടെത്തൽ.
Post Your Comments