KeralaLatest NewsNews

‘ഒട്ടും നന്നായിട്ടില്ല, പരമ ദയനീയം’: മാലികിനെ കുറിച്ച് സന്ദീപ് വാര്യർ

ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു

തിരുവനന്തപുരം : മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ മേക്കിങ്ങിനെ കുറിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി എന്ന ചിത്രമൊക്കെ വച്ചു നോക്കുമ്പോൾ മാലിക്കിന്റെ ആർട്ട് വർക്ക് പരമ ദയനീയമാണ് എന്നാണ് സന്ദീപ് പറയുന്നത്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് എന്നും സന്ദീപ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത്. ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിൾ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കിൽ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു. സംഭാഷണങ്ങൾ പലതും വ്യക്തമല്ല.

Read Also : ‘ഒട്ടും നന്നായിട്ടില്ല, പരമ ദയനീയം’: മാലികിനെ കുറിച്ച് സന്ദീപ് വാര്യർ

സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം. റമദാ പള്ളിക്കാർ മുങ്ങിക്കപ്പല് വരെ സ്വന്തമായി ഉണ്ടാക്കാൻ മാത്രം ഇന്നൊവേറ്റീവാണ് . സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈൻ ചെയ്യാനറിയാം. പക്ഷേ തൊഴിൽ കള്ളക്കടത്ത്.

Read Also :  കിറ്റെക്‌സിന് വീണ്ടും തിരിച്ചടി : കുതിച്ച് കയറിയ ശേഷം ഓഹരി വിപണിയില്‍ വീണ്ടും കൂപ്പുകുത്തി

ഉണ്ണിയാർച്ച ചന്തുവിനെ കൊല്ലാൻ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്സ്.
ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു . ഷേർനി പോലെയുള്ള കിടു പടങ്ങൾ കാണാതെ മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button