ന്യൂഡല്‍ഹി: രാജ്യത്ത് ഡെൽറ്റ വകഭേദം പിടിമുറുക്കുന്നു. ഒന്നോ രണ്ടോ ഡോസ് വാക്സിന് സ്വീകരിച്ച ശേഷവും കോവിഡ് ബാധിതരായവരില്‍ കൂടുതല്‍ പേരെയും ബാധിച്ചത് ഡെല്‍റ്റ വകഭേദമാണെന്ന് ഐ.സി.എം.ആര് പഠനം. ആദ്യമായിട്ടാണ് വാക്സിനേഷന് ശേഷം കോവിഡ് ബാധിതരെ വെച്ച് ഇത്തരത്തിൽ ഒരു പഠനം നടത്തുന്നത്.
Also Read:നാല്‍പ്പത്തിരണ്ടുകാരിയായ കാമുകിയെ തൊണ്ടകീറി കൊലപ്പെടുത്തി 24 കാരൻ: ഞെട്ടലിൽ യുവതിയുടെ മകൾ
അതേസമയം വാക്സിൻ സ്വീകരിച്ചവരിൽ മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. 677 ആളുകളെ ഉള്‍പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതില്‍ 71 പേരാണ് കോവാക്സിന് സ്വീകരിച്ചത്. 604 ആളുകള്‍ കോവിഷീല്‍ഡ് ആണ് സ്വീകരിച്ചത്.
പഠനവിധേയമാക്കിയവരില്‍ 482 കേസുകളില്‍ (71 ശതമാനം) രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. 29 ശതമാനം ആളുകള്‍ക്ക് മാത്രമാണ് രോഗലക്ഷണം ഇല്ലാതിരുന്നത്. അതേസമയം, മൂന്നാം വകഭേദം ഉടൻ ഉണ്ടാകുമെന്ന സൂചനയിൽ വലിയ ജാഗ്രതയാണ് രാജ്യത്ത് തുടരുന്നത്.
Post Your Comments