KeralaLatest NewsIndia

ബിനീഷിനെതിരായ കള്ളപ്പണക്കേസ്​ മയക്കുമരുന്ന്​ കേസിനെ മാത്രം ആധാരമാക്കിയല്ല, ജാമ്യാപേക്ഷയിൽ​ ഇ.ഡി

ബിനീഷിന്റെ ജാമ്യ ഹരജിയില്‍ ഇ.ഡിയുടെ തുടര്‍വാദം തിങ്കളാഴ്​ച നടക്കും.

ബംഗളൂരു: ബിനീഷ്​ കോടിയേരിക്കെതിരെ രജിസ്​റ്റര്‍ ചെയ്​ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ്​ (പി.എം.എല്‍.എ) നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) രജിസ്​റ്റര്‍ ചെയ്​ത മയക്കുമരുന്ന്​ കേസി​ന്റെ മാത്രം അടിസ്​ഥാനത്തിലല്ലെന്ന്​ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി). മയക്കുമരുന്ന്​ കേസില്‍ ബിനീഷ്​ പ്രതിയല്ലാത്തതിനാല്‍ പി.എം.എല്‍.എ കേസ്​ നിലനില്‍ക്കില്ലെന്ന ബിനീഷിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു.

മയക്കുമരുന്ന്​ കേസിനെ മാത്രം ആധാരമാക്കിയല്ല ബിനീഷിനെതിരെ കേസെടുത്തതെന്നും കേന്ദ്ര-സംസ്​ഥാന ഏജന്‍സികള്‍ രജിസ്​റ്റര്‍ ചെയ്​ത മറ്റു 13 കേസുകളുടെ കൂടി അടിസ്​ഥാനത്തിലാണ്​ പി.എം.എല്‍.എ കേസ്​ രജിസ്​റ്റര്‍ ചെയ്​തതെന്നും ഇ.ഡി വാദിച്ചു. ബിനീഷിന്റെ ജാമ്യ ഹരജിയില്‍ ഇ.ഡിയുടെ തുടര്‍വാദം തിങ്കളാഴ്​ച നടക്കും. കര്‍ണാടക ഹൈക്കോടതിയില്‍ വെള്ളിയാഴ്​ച കേസ്​ പരിഗണിക്കവെ ബിനീഷിന്റെ ജാമ്യഹരജിയെ എതിര്‍ത്ത്​ ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി ഹാജരായി.

ഇതിനിടെ കഴിഞ്ഞ ദിവസം വാദത്തിനിടെ, തിരുവനന്തപുരത്തെ വീട്ടില്‍നിന്ന്​ കണ്ടെടുത്തത്​ കാലാവധി കഴിഞ്ഞ ഡെബിറ്റ്​ കാര്‍ഡാണെന്ന്​ ബിനീഷിന്റെ അഭിഭാഷകന്‍ ഗുരു കൃഷ്​ണകുമാര്‍ നടത്തിയ പരാമര്‍ശം തിരുത്തി. ഇ.ഡി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്​ റദ്ദാക്കിയ ഡെബിറ്റ്​ കാര്‍ഡാണെന്ന്​ അദ്ദേഹം കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button