Latest NewsKeralaNattuvarthaNewsIndia

കൈയ്യടി നേടി യോഗി മോഡൽ: കോവിഡിനെ നിയന്ത്രിക്കുന്നതിൽ ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമെന്ന് പ്രധാനമന്ത്രി

എല്ലാവർക്കും സൗജന്യ വാക്സീൻ എന്നത് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം

ഡൽഹി: ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് കൈകാര്യം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും ഉത്തർപ്രദേശിന്റെ നടപടികൾ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിൽ ഉത്തർപ്രദേശിന്റെ നടപടികൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ വാരാണസിയിലെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പരമാവധി പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയതിന് യുപി സർക്കാരിനെ അഭിനന്ദിച്ച പ്രധാനമന്ത്രി സംസ്ഥാനത്തെ എല്ലാ കോവിഡ് പോരാളികൾക്കും നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു. എല്ലാവർക്കും സൗജന്യ വാക്സീൻ എന്നത് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമാണെന്നും അത് നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button