തൃശൂര്‍: കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അധികൃതരുടെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒയ്ക്കും പരാതി നല്‍കി.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് പിതാവ് പ്രവീണ്‍ പറഞ്ഞു. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
യുവതിയുടെ പ്രസവ തീയതി ഓഗസ്റ്റ് ഒന്നായിരുന്നുവെങ്കിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. ആശുപത്രിയില്‍ ആ ദിവസം ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും ചികിത്സ ലഭിക്കാത്തതിനാലാണ് യുവതിക്ക് ശുചിമുറിയില്‍ പ്രസവിക്കേണ്ടിവന്നതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
Post Your Comments