മുംബൈ : ഇന്ധനവില വർദ്ധനവ് രാജ്യത്തെ ഗാര്‍ഹിക സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നതായി എസ്.ബി.ഐ. റിസര്‍ച്ച് റിപ്പോർട്ട്. കുതിക്കുന്ന ഇന്ധനവില നിരവധി ജനങ്ങളുടെ ഉപഭോഗശേഷിയെ സാരമായി ബാധിക്കുന്നുവെന്നാണ് പഠനം.
Read Also : അതിവേഗം വാക്സിനേഷൻ പൂർത്തിയാക്കിയ ബ്രിട്ടനില്‍ കോവിഡ് മൂന്നാംതരംഗം വ്യാപിക്കുന്നു
ഇന്ധനത്തിനായി കൂടുതല്‍ തുക ചെലവിടേണ്ടി വരുന്നത് അത്യാവശ്യമില്ലാത്ത ചെലവുകള്‍ മാറ്റിവെക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഇന്ധനം, പലചരക്ക്, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കായി കൂടുതല്‍ തുക ചെലവിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം ആരോഗ്യസംരക്ഷണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ കുറയ്ക്കാനുള്ള സാധ്യതയുമുണ്ട് .
പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയില്‍ ഇളവു വരുത്തേണ്ടതുണ്ടെന്ന് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020 ജനുവരി മുതലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗരീതി വിലയിരുത്തിയാണ് ഇത്തരമൊരു നിഗമനമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments