തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെന്നും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദം ദുർബലമായെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിൽ മൺസൂൺ കാറ്റ് ശക്തമാണെങ്കിലും, കൊങ്കൺ തീരത്താണ് നിലവിൽ മൺസൂൺ കാറ്റിന്റെ സ്വാധീനനുള്ളത്. നാളെ എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി.വരെയാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
Read Also: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണം: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി
Post Your Comments