തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തുമെന്ന് നടി മാലാ പാര്‍വതി. സിനിമയെന്നാല്‍ ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന താരങ്ങള്‍ മാത്രമല്ലെന്നും അവര്‍ പറയുന്നു. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൂടിയാണ് കോവിഡിനെ തുടര്‍ന്ന് പട്ടിണിയിലായിരിക്കുന്നത്. മറ്റ് പല മേഖലകള്‍ക്കും സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ സിനിമാ രംഗത്തോട് മുഖം തിരിച്ചിരിക്കുകയാണ്.
Read Also : അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നീക്കത്തിനെതിരെ അതിശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ഷൂട്ടിംഗിന് അനുമതിയുളള മറ്റ് സംസ്ഥാനങ്ങള്‍ തേടിപ്പോവുകയാണ് മലയാളം സിനിമ ഇന്ന്. സിനിമാ ചിത്രീകരണത്തിന് എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ഫെഫ്ക അടക്കമുളള സംഘടനകള്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. സര്‍ക്കാര്‍ ഉചിതമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമാകുമെന്ന് മാല പാര്‍വതി പറയുന്നു.
‘സര്‍ക്കാരിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു, പക്ഷേ സിനിമയിലെ ആളുകള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നത് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അത്രയും ഗൗരവമായ പ്രശ്നത്തിലൂടെയാണ് സിനിമാ മേഖല കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന്, നാളെയെങ്കില്‍ നാളെ തന്നെ സിനിമാ ഷൂട്ടിംഗുകള്‍ക്കുളള അനുവാദം കൊടുത്തില്ലെങ്കില്‍ അത് ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന ഘട്ടത്തിലെത്തും. നിയന്ത്രിക്കാനാകാത്ത തരത്തിലേക്ക് പ്രശ്നങ്ങളെത്തും’ – മാല പാര്‍വതി ചൂണ്ടിക്കാട്ടുന്നു.
Post Your Comments