NattuvarthaLatest NewsKeralaNewsIndia

കേരളത്തിന് പുതിയ ദേശീയപാത, സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തും: വാഗ്ദാനങ്ങളുമായി നിതിൻ ഗഡ്കരി

പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്റർ റിങ്റോഡ്

ഡൽഹി: കണ്ണൂർ വിമാനത്താവളംവഴി മൈസൂരുവരെയുള്ള റോഡിന്റെ കേരളത്തിലൂടെയുള്ള ഭാഗം നാഷണൽ ഹൈവേയായി ഉയർത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്തെ 11 റോഡുകൾ ‘ഭാരത് മാല’ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും തിരുവനന്തപുരം പാരിപ്പള്ളിമുതൽ വിഴിഞ്ഞംവരെ 80 കിലോമീറ്റർ റിങ്റോഡ് നിർമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം ഉറപ്പുനൽകി.

വിഴിഞ്ഞം തുറമുഖത്തിന്റെ സാമ്പത്തിക സാധ്യതകൾകൂടി കണക്കിലെടുത്ത് നടപ്പിലാക്കുന്ന പുതിയ പദ്ധതിക്ക് 4500 കോടി രൂപയാണ് മതിപ്പുചെലവ്. പദ്ധതി നടത്തിപ്പിനായി നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുത്ത് ഫണ്ട് നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭൂമി ഏറ്റെടുക്കാൻ വേണ്ടതിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ നിർമാണസാമഗ്രികളുടെ നികുതിയിൽ സംസ്ഥാനം ഇളവ് നൽകണമെന്ന് നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. അത്തരത്തിൽ സംസ്ഥാനം ചെലവഴിക്കുന്ന തുകയ്ക്ക് തുല്യമായി പദ്ധതിയിൽ സംസ്ഥാനത്തിന് ഓഹരിപങ്കാളിത്തം നൽകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പാരിപ്പള്ളി മുതൽ പുതിയ റിങ്റോഡ് വരുമ്പോൾ അതുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് വികസിപ്പിക്കാനാവുമെന്നും അത് തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് പ്രയോജനമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button