നെടുങ്കണ്ടം: ഏലം കർഷകർക്ക് ആശ്വാസവുമായി പിണറായി സർക്കാർ. ഓണക്കിറ്റിലെ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം 20 ഗ്രാം ഏലക്കകൂടി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധി നേരിടുന്ന ഏലം കര്‍ഷകര്‍ക്ക് ഉണര്‍വ് നല്‍കുമെന്ന് ജില്ല ചെറുകിട ഇടത്തരം ഏലം കര്‍ഷക അസോസിയേഷന് അഭിപ്രായപ്പെട്ടു. 1200ലധികം രൂപ ഉല്പാദനച്ചെലവ് വരുന്ന ഏലക്ക വിലക്കുറവില്‍ വില്‍ക്കേണ്ടി വന്നിരുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായിരുന്നു.
Read Also: കിണറില്‍ കുടുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യം: ഒടുവിൽ അപകടക്കിണര്‍ മൂടാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദ്ദേശം
അതേസമയം ഇത്തരമൊരു ആവശ്യം സര്ക്കാറിലെത്തിച്ച ജില്ല പഞ്ചായത്ത് ഭരണ സമിതിയെയും കര്‍ഷകർക്ക് ആശ്വാസകരമാകുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാറിനെയും അസോസിയേഷന് അഭിനന്ദിച്ചു.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, സര്‍ക്കാറുകളോടും ഉത്സവ സീസണ് കിറ്റുകളില്‍ ഏലക്ക ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് തങ്കച്ചന് ജോസ്, സെക്രട്ടറി ജോണ്സണ് കൊച്ചുപറമ്പന്‍ എന്നിവര്‍ അറിയിച്ചു.
Post Your Comments