ഷിംല: വിനോദ സഞ്ചാരികളായ യുവാക്കള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. റോഡില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെ വാള്‍ വീശുകയും ചെയ്‌തെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ മണാലി പോലീസ് അറസ്റ്റ് ചെയ്തു.
പഞ്ചാബില്‍ നിന്ന് എത്തിയവരെയാണ് മണാലി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ സഞ്ചരിച്ച കാറാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അമിത വേഗതയിലെത്തിയ വാഹനം മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ചതിനിടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായത്. തുടര്‍ന്ന് യുവാക്കളോട് വാഹനം അല്‍പ്പം പിന്നിലേയ്ക്ക് മാറ്റാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ അക്രമാസക്തരാകുകയായിരുന്നു.
വാഹനത്തില്‍ ഉണ്ടായിരുന്ന യുവാക്കള്‍ വാളുകളുമായി നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കട്ടി ഹരീഷ് കുമാര്‍ എന്നയാളാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ രവീന്ദ്ര സിംഗ്, ദില്‍ബര്‍ സിംഗ്, അമാന്‍ദീപ് സിംഗ്, സുനം തെഹ്‌സില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 149, 323, 506, 25 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.
Post Your Comments