തിരുവനന്തപുരം: ഫുട്ബോളിനെതിരെ സംസാരിച്ച പുരോഹിതനെ ട്രോളി സോഷ്യൽ മീഡിയ. പുരുഷന്റെ തുടഭാഗം കാണിച്ചുള്ള കളിയാണ് ഫുട്ബോൾ അതുകൊണ്ട് ആ കളി കാണരുതെന്നാണ് പുരോഹിതൻ പ്രഭാഷണത്തിൽ പറയുന്നത്. സ്ത്രീകളും കുട്ടികളും ചേർന്ന് അന്യപുരുഷന്റെ തുട കാണുന്നത് തെറ്റാണെന്ന് പറയുന്ന പുരോഹിതനെതിരെ വലിയ വിദ്വേഷമാണ് സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നത്.
കേരളത്തിൽ തന്നെ ഏറ്റവുമധികം ഫുട്ബോൾ ആരാധകരുള്ള ജില്ലയാണ് മലപ്പുറം. ഏറ്റവുമധികം ന്യൂപക്ഷങ്ങളുള്ള ജില്ല. എന്നിട്ടും എങ്ങനെയാണ് അത് തെറ്റാണെന്ന് ഒരു മുസ്ലിം പുരോഹിതന് പറയാൻ കഴിയുന്നതെന്നാണ് വിമർശകർ ചോദിക്കുന്നത്. ഫുട്ബോളിലും മതവും ജാതിയും കലർത്തരുതെന്നും വിശ്വാസം വിശ്വാസമായി നിലനിൽക്കട്ടെയെന്നും ചിലർ പറയുന്നുണ്ട്.
മുൻകാല വേർഡ് കപ്പ് മത്സരത്തിൽ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയ്‌ക്കെതിരെയും ഇതേ രീതിയിൽ മറ്റൊരു പുരോഹിതൻ വിമർശനം ഉന്നയിച്ചിരുന്നു. മെസ്സി വ്യഭിചാരിയാണെന്നാണ് അന്ന് അഹ്മ്മദ് കബീർ ബാഖവി എന്ന പണ്ഡിതൻ പറഞ്ഞത്. ആ വാർത്ത അന്ന് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
Post Your Comments