ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് മൂന്നാം തരംഗം ഏറ്റവും ഉച്ചസ്ഥായിയിലാണെന്ന് ലണ്ടന്‍ കിങ്സ് കോളജ് പ്രഫ. ടിം സ്പെക്ടര് പറയുന്നു. മൊത്തം രോഗികളില്‍ 87.2 ശതമാനവും കോവിഡ് വാക്സിന് സ്വീകരിച്ചവരാണെന്നും കണക്കുകള്‍ പറയുന്നു. അതേസമയം മുതിര്‍ന്നവരിലാണ് കോവിഡ് വൈറസ് ബാധ കൂടുതല്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also : ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്
വരുംനാളുകളില്‍ കണക്ക് കുത്തനെ കുതിക്കുമെന്നാണ് ആശങ്ക. അടുത്ത ഏഴു ദിവസം രാജ്യത്തിന് അതി നിര്‍ണായകമാണെന്നും കരുതിയിരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം രൂക്ഷമാകുന്നതോടെ പ്രതിദിനം 3,000 പേരെയെങ്കിലും രാജ്യത്ത് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്. അത് ആരോഗ്യരംഗത്ത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ആശങ്ക.
അതേസമയം വാക്സിനെടുത്തവര്‍ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കാണിക്കുന്നതില്‍ കുറവു കാണിച്ച് തുടങ്ങിയിട്ടുണ്ടെന്നതാണ്. 2.4 ശതമാനമാണ് ഇവരില്‍ ലക്ഷണങ്ങളിലെ കുറവ്.
Post Your Comments