Latest NewsNewsKuwaitGulf

കോവിഡ് വ്യാപനവും മരണ നിരക്കും കൂടി, കുവൈറ്റില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മര്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായുള്ള പരിപാടികള്‍ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികള്‍ക്കും വിലക്കുണ്ട് .

വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് . മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ രാത്രി എട്ടു മണിക്ക് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button