ജമൈക്ക: ബിസിസിഐയുടെ അഭ്യർത്ഥനയെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗ് തീയതി മാറ്റി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓഗസ്റ്റ് 26 മുതൽ സെപ്തംബർ 15 വരെയാണ് കരീബിയൻ പ്രീമിയർ ലീഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 28നായിരുന്നു കരീബിയൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നത്.
നേരത്തെ നിശ്ചയിച്ച പ്രകാരം സിപിഎൽ നടത്തിയാൽ യുഎഇയിൽ നടക്കുന്ന ഐപിഎൽ രണ്ടാം പാദത്തിൽ വിൻഡീസ് താരങ്ങൾക്ക് വൈകിയേ പങ്കെടുക്കാൻ സാധികുമായിരുന്നുള്ളൂ. അത് മറികടക്കാനാണ് പുതിയ ഷെഡ്യൂൾ വിൻഡീസ് ബോർഡ് തയ്യാറാക്കിയത്. ‘ഒരു ടൂർണമെന്റിൽ നിന്ന് മറ്റൊരു ടൂർണമെന്റിലേക്ക് സുഗമമായി കടന്നുചെല്ലാൻ കഴിയണം. അതുകൊണ്ടാണ് തിയതി മാറ്റിയത്’ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു.
Read Also:- ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്‌ട്രൈക്കർ
കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ മാത്രമേ അനുവദിക്കൂ. സെപ്തംബർ 18 മുതൽ ഒക്‌ടോബർ 10 വരെയാകും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ ഒമ്പതിനോ പത്തിനോ ഫൈനൽ നടന്നേക്കും. അതേസമയം, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയൻ താരങ്ങൾ ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments