Latest NewsNewsIndia

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ഈ നിയമം ആവശ്യമാണോ: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. രാജ്യദ്രോഹനിയമം കൊളോണിയല്‍ നിയമം മാത്രമാണെന്നാണ് സുപ്രീംകോടതിയുടെ പരാമർശം. സ്വാതന്ത്ര്യം ലഭിച്ച്‌​ 75 വര്‍ഷത്തിന്​ ശേഷവും ഈ നിയമം ആവശ്യമാ​ണോയെന്ന്​ പരിശോധിക്കണമെന്നും കോടതി വ്യക്​തമാക്കി. നിയമത്തിന്‍റെ സാധുത പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ അഭിപ്രായം തേടുമെന്നും കോടതി അറിയിച്ചു.

Also Read:മമത ബാനർജി ലെവലിൽ പ്രിയങ്കയെ എത്തിക്കും, കോൺഗ്രസിന്റെ മുഖമായി രാഹുലിനെ ഉയർത്തും: രക്ഷകനായി പ്രശാന്ത് കിഷോര്‍ എത്തുമ്പോൾ

രാജ്യദ്രോഹം ​കൊളോണിയല്‍ നിയമമാണ്​. സ്വാതന്ത്ര്യം ലഭിച്ച്‌​ 75 വര്‍ഷത്തിന്​ ശേഷവും ഈ നിയമം ആവശ്യമാണോയെന്നതില്‍ പരിശോധന വേണമെന്ന്​ ചീഫ്​ ജസ്റ്റിസ്​ എന്‍.വി രമണ പറഞ്ഞു. മഹാത്​മ ഗാന്ധിയേയും ബാലഗംഗാധര തിലകനേയും നിശബ്​ദനാക്കാന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമമാണിതെന്നും കോടതി നിരീക്ഷിച്ചു.

രാജ​ദ്രോഹ നിയമത്തിനെതിരെ നിരവധി ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്​. ഹരജികള്‍ ഒരുമിച്ച്‌​ കേള്‍ക്കും. നിയമം ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളുണ്ടെന്നും ചീഫ്​ ജസ്റ്റിസ്​ പറഞ്ഞു. രാജ്യത്ത് രാജ്യദ്രോഹക്കുറ്റം പുതുമയല്ലാത്ത ഒന്നായി മാറുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ ഇടപെടൽ ശ്രദ്ധേയമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button