തിരുവനന്തപുരം : അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നതെന്ന് സിപിഐഎം. ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിപിഐഎം. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സിപിഐഎം പറഞ്ഞു. വിഷയത്തില്‍ ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഐഎം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിപിഐഎമ്മിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂർണരൂപം :
അറുപത് വർഷത്തിലേറെയായി ക്യൂബയ്‌ക്കുമേൽ ഏർപ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിൻവലിക്കണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നത്. ഈ സാഹചര്യത്തിൽ ഒരുവിഭാഗം തെരുവിൽ പ്രതിഷേധിക്കുന്നു. ക്യൂബൻ സർക്കാരും കമ്യൂണിസ്റ്റ് പാർടിയും പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്.
പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളിൽനിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ക്യൂബൻ സർക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാൻ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്.ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്.
Read Also : കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു: തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ
ഇതുകാരണം മരുന്നും വാക്‌സിനും ജീവൻരക്ഷാ ഉപകരണങ്ങളും നിർമിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കൾ, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാൻ ക്യൂബയ്‌ക്ക് കഴിയുന്നില്ല. ഇതെല്ലാമായിട്ടും ക്യൂബ വാക്‌സിനുകൾ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ലോകത്തെ സഹായിക്കുന്നു. ക്യൂബൻ ജനതയോടും സർക്കാരിനോടും പാർടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാൻ പൊരുതുന്ന ക്യൂബൻ ജനതയ്‌ക്കും സർക്കാരിനുമൊപ്പം നിലകൊള്ളാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.
Post Your Comments