ന്യൂഡൽഹി: വാക്‌സിൻ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വിവിധ രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കുകയും അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്ന് മന്ത്രി വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജൂലായിൽ ഓരോ സംസ്ഥാനത്തിനും ലഭ്യമാക്കുന്ന വാക്സിൻ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുൻകൂട്ടി കൃത്യമായ വിവരം കൈമാറിയിരുന്നു. വാക്സിൻ ലഭ്യത സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ അയച്ച കത്തുകൾ കിട്ടി. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ജൂണിൽ 11.46 കോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങൾക്ക് കൈമാറിയിരുന്നു. ജൂലൈ മാസം 13.50 കോടി ഡോസ് ആക്കി ഉയർത്തിയിട്ടുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്
Post Your Comments