KeralaLatest NewsNews

സ്ത്രീധന അതിക്രമങ്ങള്‍: പോലീസിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

തിരുവനന്തപുരം: സ്ത്രീധന അതിക്രമങ്ങള്‍ക്കെതിരെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് കേരള പോലീസ്. പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പ്രചാരണ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

Also Read:ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ

ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുളള ഏത് തരം അതിക്രമവും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അനില്‍കാന്ത് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

സെ നോ ടു ഡൗറി (#SayNo2Dowry) എന്ന ടാഗ് ലൈനില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുദ്രാവാക്യരചനാ മത്സരങ്ങളും വാഹന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുളള സംഘടനകളുമായി ചേര്‍ന്നായിരിക്കും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button