Latest NewsIndiaNews

ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ പാലിച്ചില്ല: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി ആർബിഐ

മുംബൈ: പുതിയതായി ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്ന് മാസ്റ്റർ കാർഡിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡാറ്റാ സംഭരണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ആർബിഐ മാസ്റ്റർ കാർഡിനെതിരെ നടപടി സ്വീകരിച്ചത്.

Read Also: ഇത് യോഗിയുടെ യുപി: ഉത്തര്‍പ്രദേശില്‍ 3 അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയില്‍: മൂന്ന് ദിവസത്തിനിടെ പിടിയിലായത് 5 പേര്‍

നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് ലഭിക്കുന്ന സേവനങ്ങളെല്ലാം തുടർന്നും ലഭ്യമാകുമെന്ന് ആർബിഐ അറിയിച്ചു. ആവശ്യത്തിന് സമയം അനുവദിച്ചിട്ടും റിസർവ് ബാങ്ക് നൽകിയ നിർദ്ദേശങ്ങൾ മാസ്റ്റർ കാർഡ് പാലിച്ചിരുന്നില്ല. തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ആർ.ബി.ഐ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കൻ എക്സ്പ്രെസ് ബാങ്കിങ് കോർപ്, ഡൈനേഴ്സ് ക്ലബ്ബ് ഇന്റർനാഷണൽ എന്നിവരുടെ കാർഡുകൾക്കും ആർബിഐ വിലക്കേർപ്പെടുത്തിയിരുന്നു.

എല്ലാ കാർഡ് ദാതാക്കളും പേയ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലുള്ള സിസ്റ്റത്തിൽ ശേഖരിച്ച് രേഖപ്പെടുത്തണമെന്ന് 2018 ൽ ആർബിഐ നിർദ്ദേശിച്ചിരുന്നു. ആറ് മാസത്തെ സമയപരിധിയാണ് ഇതിനായി നൽകിയിരുന്നത്. സർക്കുലർ പാലിക്കാത്തതിനാണ് മാസ്റ്റർ കാർഡിനെതിരെ റിസർവ്വ് ബാങ്ക് നടപടി എടുത്തത്.

Read Also: അന്‍പതിനായിരം രൂപയ്ക്ക് യുവതിയെ വില്‍ക്കാന്‍ ശ്രമിച്ച്‌ ഭര്‍ത്താവ്: വിസമ്മതിച്ചതോടെ യുവതിയെ കിണറ്റിലെറിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button