ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭീകരരെ വിടാതെ പിന്തുടര്‍ന്ന് ഭീകര വിരുദ്ധ സേന. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ തെരച്ചിലില്‍ മൂന്ന് അല്‍ ഖ്വായ്ദ ഭീകരര്‍ കൂടി പിടിയിലായി. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അഞ്ച് ഭീകരരാണ് പിടിയിലായത്.
Also Read: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സർക്കാർ: വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ടപരിശോധന
മൊഹമ്മദ് മുയിദ്, ഷാക്കീല്‍, മുഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. ജൂലൈ 11ന് പിടിയിലായ രണ്ട് ഭീകരര്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചു നല്‍കിയവരാണ് പിടിയിലായിരിക്കുന്നത്. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍ ആളുകളെ കുറിച്ച് ഭീകര വിരുദ്ധ സേനയ്ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.
ജൂലൈ 11ന് ലക്‌നൗവില്‍ നടത്തിയ പരിശോധനയില്‍ മസീറുദ്ദീന്‍, മിനാജ് എന്നിവരാണ് ഭീകരവിരുദ്ധ സേനയുടെ പിടിയിലായത്. ഏഴ് പേര്‍ താമസിക്കുന്ന ഒരു വീട്ടില്‍ സേനയുടെ മിന്നല്‍ പരിശോധന നടന്നിരുന്നു. ഇവിടെ നിന്നും അഞ്ച് പേര്‍ കടന്നുകളഞ്ഞെങ്കിലും മിനാജും മസീറുദ്ദീനും പിടിയിലാകുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിരവധി ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും പിടിയിലായവര്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും പിന്നീട് കണ്ടെത്തി.
Post Your Comments