കണ്ണൂർ : പഴനി പീഡനക്കേസിൽ യുവതിയും ഭർത്താവും ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിണ്ടിഗൽ റേഞ്ച് ഡിഐജി ബി.വിജയകുമാരി. പഴനിയിലെ ലോഡ്ജിലും മറ്റും നടത്തിയ പരിശോധനയിൽ പീഡനം നടന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം തലശ്ശേരിയിലെത്തി പരാതിക്കാരുടെ മൊഴിയെടുത്തു. ക്രൂരമായ രീതിയിൽ പീഡനത്തിന് ഇരയായ തരത്തിലുള്ള പരുക്കുകൾ ശരീരത്തിലില്ലെന്നാണ് തമിഴ്നാട് പൊലീസിനു ലഭിച്ച മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Read Also : ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് റോജർ ഫെഡറർ പിന്മാറി
തുടർന്ന് പൊലീസ് സംഘം പഴനിയിലെ ലോഡ്ജിലും മറ്റും പരിശോധന നടത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരാതിയിൽ പറയുന്ന തരത്തിൽ ഒന്നും പഴനിയിലെ നടന്നിട്ടില്ലെന്ന് ലോഡ്ജ് ഉടമ ഇവർക്കു മൊഴി നൽകി. ഇരുവരും ലോഡ്ജിൽ മുറിയെടുത്തു മദ്യപിച്ചിരുന്നുവെന്നും തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ ഇരുവരും ഇറങ്ങി പോവുകയായിരുന്നു എന്നും ഉടമ പറഞ്ഞു.
Post Your Comments