ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. ഇരുനേതാക്കളും ഈ വര്‍ഷം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ചര്ച്ചയ്ക്കിടെയാകും കൂടിക്കാഴ്ച നടക്കുക.
കോവിഡ് മഹാമാരിക്കെതിരെ വാക്സിന് ഉത്പ്പാദനത്തില്‍ പരസ്പരം സഹകരിച്ചാണ് ഇന്ത്യയും റഷ്യയും മുന്നോട്ടുപോകുന്നത്. സെപ്റ്റംബറില്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് റഷ്യന്‍ വാക്സിനായ സ്പുട്നിക്കിന്റെ നിര്‍മ്മാണം ആരംഭിക്കാനിരിക്കെയാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അതേസമയം, കൂടിക്കാഴ്ച നടക്കുന്ന സ്ഥലത്തെ കുറിച്ചോ സമയത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
2014ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം ഇരുനേതാക്കളും തമ്മില്‍ 19 തവണയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അടുത്തിടെ മോസ്കോയില്‍ പറഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്ത് ഉടലെടുത്ത ഏറ്റവും കരുത്തുറ്റ ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments