Latest NewsKeralaNews

കേരളത്തിന്റെ വികസന വിഷയങ്ങളിൽ ആശങ്ക വേണ്ട, അത് എന്റെ സ്വപ്‌നംകൂടിയാണ്: പ്രധാനമന്ത്രി

രാഷ്ട്രീയം ഒരിക്കലും വികസനവിഷയവുമായി കൂട്ടിക്കുഴയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി : രാഷ്ട്രീയം ഭിന്നമാണെങ്കിലും കേരളത്തിന്റെ വികസനം തന്റെ സ്വപ്‌നംകൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയം ഒരിക്കലും വികസനവിഷയവുമായി കൂട്ടിക്കുഴയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിന്റെ പദ്ധതികളിലും വികസന വിഷയങ്ങളിലും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്കിടയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊന്നാടയും പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. താങ്കൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പൊന്നാട നൽകാൻ എല്ലാ അവകാശവുമുണ്ട്’ -പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പൊന്നാട അണിയിക്കുമ്പോൾ ഫോട്ടോ എടുക്കാൻ അദ്ദേഹം ഔദ്യോഗിക ഫോട്ടോഗ്രാഫറോട് പ്രത്യേകം നിർദേശിക്കുകയും ചെയ്തു.

Read Also  :  ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാൻ താനാരുവാ?: സാബുമോനോട് സൂര്യ, ക്ലബ് ഹൗസ് ചർച്ച താരത്തിന് കുരിശാകുന്നു

അതേസമയം, പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹൗര്‍ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ നല്‍കി. ഒപ്പം പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും അദ്ദേഹം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button