കൊച്ചി: കൊടകര കവർച്ചാകേസിൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. ഉദ്യോഗസ്ഥർ എന്തൊക്കെയാണ് ചോദിച്ചതെന്നു അവർക്കും അറിയില്ല, എനിക്കും അറിയില്ല എന്ന് പരിഹസിച്ച് സുരേന്ദ്രൻ. തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ബി.ജെ.പിക്ക് പണവുമായി ബന്ധമില്ലെന്ന് സുരേന്ദ്രൻ ആവർത്തിച്ചു.
അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നല്‍കിയ ശേഷമാണ് സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യം ഹാജരാകില്ലെന്ന് നിലപാട് എടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സുരേന്ദ്രൻ തന്നെ അറിയിക്കുകയായിരുന്നു. കേസിൽ പ്രതിചേർത്തിരിക്കുന്ന ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്ത ശേഷമാണു സുരേന്ദ്രന്റെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
കവര്‍ച്ചാ ദിവസം അര്‍ധരാത്രി ധര്‍മരാജന്‍ വിളിച്ച ഏഴ് ഫോണ്‍കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. പണം നഷ്ടപ്പെട്ടതായി ധർമരാജൻ പരാതി നൽകിയിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ബി.ജെ.പി നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്.
Post Your Comments