ധാക്ക: ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വത്തിനായി അടുത്തിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചിരുന്നു. 2005, 2029 വർഷങ്ങളിലെ ചാമ്പ്യൻസ് ട്രോഫി. 2026, 2028 ടി20 ലോകകപ്പും, 2027, 2031 വർഷങ്ങളിലെ ഏകദിന ലോക കപ്പ് എന്നിവ ഒറ്റയ്ക്ക് നടത്താൻ തയ്യാറാണെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്.
ലോകകപ്പ് നടത്തുവാൻ കൺസോർഷ്യം രൂപീകരിക്കുവാനുള്ള പാകിസ്ഥാന്റെ ക്ഷണം സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇന്ത്യക്ക് ഒറ്റയ്ക്ക് ലോക കപ്പ് നടത്തുവാനുള്ള ശേഷിയും സംവിധാനവും ഉണ്ടെന്നും തങ്ങൾക്ക് അത്തരം സംവിധാനമില്ലാത്തതിനാൽ തന്നെ കൺസോർഷ്യത്തിൽ ചേരുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റ് നസ്മുൾ ഹസൻ പറഞ്ഞു.
Read Also:- ശരീര ഭാരം കുറയ്ക്കാന്‍ ചെറുതേൻ
അതേസമയം, പാകിസ്താന്റെ ആവശ്യത്തോട് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും ആറ് അന്താരാഷ്ട്ര ഇവന്റുകളുടെ ആതിഥേയത്വം പാകിസ്ഥാന് നൽകണമെന്ന ആവശ്യം ഐസിസി അംഗീകരിച്ചേക്കില്ല. ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ രാഷ്ട്രീയ പ്രശ്നങ്ങളും ഇക്കാര്യത്തിൽ നിർണായകമായേക്കും.
Post Your Comments