മലപ്പുറം: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവമായി തുടരുന്നു. ഇക്കഴിഞ്ഞ രണ്ടാഴ്ച കരിപ്പൂരില്‍ നിന്ന് മാത്രം പിടികൂടിയത് 16.69 കിലോ സ്വര്‍ണമാണ്. രാമനാട്ടുകര അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം ജൂണ്‍ 22ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ ഐഎക്സ് 346 വിമാനത്തിലെത്തിയ അഞ്ച് യാത്രക്കാരില്‍ നിന്നായി 7.84 കിലോഗ്രാം സ്വര്‍ണം പിടികൂടി. ശരീരത്തിലും വസ്ത്രത്തിനകത്തും റീചാര്‍ജബിള്‍ ബാറ്ററി, എമര്‍ജന്‍സി ലാമ്പ് എന്നിവയ്ക്കകത്തും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
Read Also : കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അപകട ഭീഷണിയിൽ: തിരിഞ്ഞ് നോക്കാതെ അധികാരികൾ?
ജൂലൈ ഒന്നിന് ദുബായില്‍ നിന്ന് ഇന്‍ഡിഗോ 6ഇ 89 വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 1145 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ ഐഎക്സ് 346 ലെ യാത്രക്കാരനില്‍ നിന്ന് ജൂലൈ ഒന്നിന് സ്വര്‍ണം പിടികൂടി. 1.3 കിലോഗ്രാം വസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായ ഒളിപ്പിച്ച നിലയിലായിരുന്നു. അന്നുതന്നെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 354ലെ യാത്രക്കാരനില്‍ നിന്നും 1086 ഗ്രാം സ്വര്‍ണമിശ്രിതവും പിടിച്ചെടുത്തു. 50 ഗ്രാം വീതമുള്ള ഗുളികകളാക്കി ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
ജൂലൈ ഏഴിന് ബഹ്റിനില്‍ നിന്ന് ഗള്‍ഫ് എയര്‍ ജിഎഫ് 262 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്ന് 2.2 കിലോഗ്രാം സ്വര്‍ണം പിടികൂടി. ഇരുകാലുകളിലും കെട്ടിവച്ച നിലയിലായിരുന്നു സ്വര്‍ണം. ഏഴിന് ഇന്‍ഡിഗോ എയര്‍ വിമാനത്തിലെത്തിയ കോഴിക്കോട് കൈതപൊയില്‍ സ്വദേശിയില്‍ നിന്ന് 30 ലക്ഷം വിലവരുന്ന 683.26 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു.
Post Your Comments