വാഷിംഗ്ടണ്‍: അമേരിക്കയും നാറ്റോയും തങ്ങളുടെ സൈന്യങ്ങളെ അഫ്ഗാനിസ്ഥാനില്‍ നിന്നും പെട്ടെന്ന് പിന്‍വലിക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. തീരുമാനം വലിയ മണ്ടത്തരമായെന്നും അദ്ദേഹം പറഞ്ഞു. 20 വര്‍ഷം മുമ്പ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കുന്നത്. അഫ്ഗാനിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന അല്‍ – ഖ്വയ്ദ ഭീകരസംഘടനയെയും അവരുടെ നേതാവ് ബിന്‍ ലാദനെയും വധിക്കുന്നത് ഈ സേനയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : കണ്ണൂർ വിമാനത്താവളം വഴിയുള്ള ദേശീയപാതയ്ക്ക് കേന്ദ്രാനുമതി
‘അഫ്ഗാന്‍ സ്ത്രീകളും പെണ്‍കുട്ടികളും പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകള്‍ നേരിടാന്‍ പോകുകയാണ്. അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നത് വലിയൊരു തെറ്റാണ്. ക്രൂരന്മാരായ താലിബാന്‍ അഫ്ഗാന്‍ ജനതയെ അറുത്തു കൊല്ലാന്‍ കാത്തിരിക്കുകയാണ്,’ ബുഷ് അഭിപ്രായപ്പെട്ടു.
അമേരിക്കയും നാറ്റോയും ഇപ്പോള്‍ അവരുടെ സൈന്യങ്ങളെ ഘട്ടം ഘട്ടമായി അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മേയ് ആദ്യവാരം തുടങ്ങിയ പിന്‍വലിക്കല്‍ ഈ സെപ്തംബര്‍ 11ഓടെ പൂര്‍ത്തിയാക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശം.
Post Your Comments