KeralaNattuvarthaLatest NewsNews

ഓൺലൈൻ ബുക്കിംഗിന് പിന്നാലെ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ

ഓണത്തിന് മുൻപ് ഇത് പ്രാബല്യത്തിൽ വരുത്താനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്

കോട്ടയം: ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുക്കാനൊരുങ്ങി ബെവ്‌കോ. ഓൺലൈനായി പണം അടച്ച് മദ്യം വാങ്ങാനുളള സംവിധാനം ഒരുക്കാനാണ് ബെവ്‌കോ പദ്ധതിയിടുന്നത്. ഓണത്തിന് മുൻപ് ഇത് പ്രാബല്യത്തിൽ വരുത്താനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്.

ഓണത്തിന് മദ്യശാലകളിൽ ഉണ്ടാകാനിടയുളള തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം സഹായിക്കുമെന്നാണ് നിഗമനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടം ഉണ്ടാകുന്നതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യവും ഒരുക്കുമെന്നും കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നും സർക്കാർ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് ആൾക്കൂട്ടം ഒഴിവാക്കാനായി സർക്കാർ ഓൺലൈൻ പേയ്മെന്റ് സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ബെവ്കോയുടെ സൈറ്റിൽ കയറി ആളുകൾക്ക് പണമടയ്ക്കാനും ഇവിടെ നിന്നും ലഭിക്കുന്ന രസീതുമായി ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങാവുന്ന രീതിയുമാണ് പരീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button