CinemaMollywoodLatest NewsKeralaNewsEntertainment

സാറാസ് പോലുള്ള സിനിമകൾ ചെയ്യാൻ പ്രചോദനം നൽകിയത് ആഷിഖ് അബു: ജൂഡ് ആന്തണി

കൊച്ചി: ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെൻ, സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രമായ സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സാറാസ് പോലുള്ള സിനിമകൾ ചെയ്യാൻ തനിക്ക് പ്രചോദനമായത് സംവിധായകൻ ആഷിഖ് അബു ആണെന്ന് ജൂഡ് വ്യക്തമാക്കുന്നു. ദ ക്യുവിനു നൽകിയ അഭിമുഖത്തത്തിലാണ് ജൂഡ് ഇക്കാര്യം തുറന്നു പറയുന്നത്.

അബോർഷൻ ചെയ്യുന്നതിനെ മോശപ്പെട്ട പ്രവർത്തിയായാണ് സിനിമകളിൽ ഇതുവരെ ചിത്രീകരിച്ചിരുന്നതെന്നും അബോർട്ട് ചെയ്യാൻ പോകുന്ന ആളിനെ ഭീകരവാദിയെപ്പോലെയൊക്കെ അവതരിപ്പിക്കുമെന്നും ജൂഡ് പറയുന്നു. ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യത്തെ തുടർന്നാണ് ഇത്തരം സിനിമകൾ ചെയ്യാൻ സാധിക്കുന്നതെന്ന് ജൂഡ് പറയുന്നു.

Also Read:കമ്മ്യൂണിസം മടുത്തു, ഭക്ഷണമില്ല, വാക്‌സിൻ ഇല്ല: ജനം തെരുവിൽ, കേരളത്തിൽ ക്യൂബൻ തള്ളുമായി എത്തിയവരെ കാണാനില്ല, കുറിപ്പ്

‘അബോർഷൻ എന്നതിനെ ഒരു മോശപ്പെട്ട പ്രവർത്തിയായിട്ടായിരുന്നു പല സിനിമകളിലും അവതരിപ്പിച്ചിരുന്നത്. കോണ്ടം, സെക്സ് തുടങ്ങിയ വാക്കുകൾ പോലും എത്രയോ കാലങ്ങൾക്ക് ശേഷമാണ് സിനിമകളിൽ ഉപയോഗിക്കുവാൻ തുടങ്ങിയത്. ആഷിഖ് അബു, മഹേഷ് നാരായണൻ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ എഴുത്തുകാരും സംവിധായകരും നമുക്ക് തുറന്ന് നൽകിയിരിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ സാറാസ് പോലൊരു സിനിമ ഞാൻ ചെയ്യില്ലായിരുന്നു. ആഷിഖ് അബുവാണ് അതിൽ ഏറ്റവും കൂടുതൽ പങ്കുവഹിച്ചത്. കൊമേർഷ്യൽ ഹിറ്റായ ഒരു സിനിമയ്ക്ക് ശേഷമാണ് ആഷിഖ് അബു 22 ഫീമെയിൽ കോട്ടയം എന്ന സിനിമ ചെയ്തത്. ഒരു ഹിറ്റ് പടത്തിന് ശേഷം അത്തരത്തിലൊരു കോൺസെപ്റ്റ് ചെയ്തപ്പോൾ തീർച്ചയായും അതെന്നെ അദ്‌ഭുതപ്പെടുത്തിയിരുന്നു’- ജൂഡ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button