Life Style

മുഖം തിളക്കമുള്ളതാക്കാന്‍ തക്കാളി

തക്കാളി കറികള്‍ക്ക് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മികച്ചതാണെന്ന് പലര്‍ക്കും അറിയില്ല. തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കം ചെയ്യുന്നതിനും മുഖക്കുരു തടയുന്നതിനും നല്ലതാണ്. മുഖസൗന്ദര്യത്തിനായി തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍ പരിചയപ്പെടാം..

മൂന്ന് ഘട്ടമായിട്ടാണ് നമ്മളിത് ചെയ്യേണ്ടത്. ആദ്യഘട്ടത്തില്‍ മുഖം ‘ക്ലെന്‍സ്’ ചെയ്യുകയാണ് വേണ്ടത്. സാധാരണഗതിയില്‍ വെളിച്ചെണ്ണ കൊണ്ടും മറ്റും ക്ലെന്‍സിംഗ് ചെയ്യാറുണ്ട്. എന്നാല്‍, ഇവിടെ അല്‍പം കൂടി മുന്തിയ രീതിയില്‍ തന്നെ ‘ക്ലെന്‍സിംഗ്’ ചെയ്യാം.

അതിനായി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ പയറുപൊടിയും എടുക്കാം. ഇത് നന്നായി യോജിപ്പിച്ച ശേഷം, പകുതിക്ക് മുറിച്ച തക്കാളിക്കഷ്ണം ഇതില്‍ മുക്കി മുഖത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കാം.

പത്തോ പതിനഞ്ചോ മിനുറ്റ് ഇത് തുടര്‍ന്ന ശേഷം, മുഖം കഴുകിയുണക്കാം. അടുത്ത പടിയായി ‘സ്‌ക്രബ്’ ചെയ്യണം. ഇതിന് സാധാരണ മിക്കവരും ആശ്രയിക്കാറുള്ളത്, ചെറുനാരങ്ങാനീരും പഞ്ചസാരയുമാണ്. ഇതിനൊപ്പവും തക്കാളി ഉപയോഗിച്ച് നോക്കാം. അതായത് ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച ശേഷം അത് തക്കാളിയുടെ മറുപകുതിയിലേക്ക് പതിയെ നിറയ്ക്കാം. തുടര്‍ന്ന് ഇത് വച്ച് ‘സ്‌ക്രബ്’ ചെയ്യാം.

‘സ്‌ക്രബ്’ ചെയ്തുകഴിഞ്ഞാല്‍ പിന്നെ, ഫെയ്സ് പാക്കിലേക്ക് കടക്കാം. ഇതിന് വേണ്ടി ഒരു മുഴുവന്‍ തക്കാളി മുറിച്ച്, മികിസിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണോളം കട്ടിത്തൈരും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. എല്ലാം നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. ഇപ്പോള്‍ പാക്ക് റെഡിയായിക്കഴിഞ്ഞു. ഇനി പതിയെ മുഖത്ത് ഇത് തേച്ചുപിടിപ്പിക്കുക. ശ്രദ്ധിക്കേണ്ട കാര്യം, ഒരു തവണ, തേച്ച പാക്ക് ഉണങ്ങിക്കഴിഞ്ഞാല്‍ അതിന് മുകളില്‍ അടുത്ത ഒന്നുരണ്ടുതവണ കൂടി പാക്ക് ഇടാവുന്നതാണ്. ശേഷം നന്നായി ഉണങ്ങിയ ശേഷം, മുഖം കഴുകി വൃത്തിയാക്കാം.

shortlink

Related Articles

Post Your Comments

Related Articles

Back to top button