Latest NewsNewsGulf

കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്: സൗദിയിൽ കനത്ത ജാഗ്രത

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ 1,244 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992 ആയി.

Read Also: യുപി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി തരംഗം: അഖിലേഷ്​ യാദവിന്​ തിരിച്ചടി

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി കുറഞ്ഞു. ഇതില്‍ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button