Latest NewsFootballNewsSports

സൂപ്പർ കപ്പ്: അർജന്റീനയും ഇറ്റലിയും നേർക്കുനേർ

ലണ്ടൻ: കോപ അമേരിക്കയിൽ അർജന്റീന കിരീടം കൂടിയപ്പോൾ യൂറോ കപ്പിൽ കിരീടം ഇറ്റലിക്കൊപ്പമായിരുന്നു. അർജന്റീനയും ഇറ്റലിയും നേർക്കുനേർ വന്നാൽ വിജയം ആർക്കൊപ്പമായിരിക്കും? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന വിവരം. അർജന്റീനയും ഇറ്റലിയും നേർക്കുനേർ വരുന്ന സൂപ്പർ കപ്പ് ആശയമാണ് ഉയർന്നു വന്നിരിക്കുന്നത്.

അർജന്റീന-ഇറ്റലി പോരിനായി ഒരു മത്സരം സംഘടിപ്പിക്കണം എന്ന ആശയം കോൺമെബോൾ യുവേഫയുടെ മുമ്പിൽ വെച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ആദ്യമായല്ല യൂറോപ്യൻ-സൗത്ത് അമേരിക്കൻ ജേതാക്കൾ ഏറ്റുമുട്ടുന്നത്. 1985ലും 1993ലുമായിരുന്നു യൂറോപ്യൻ-സൗത്ത് അമേരിക്കൻ ജേതാക്കൾ നേർക്കുനേർ ഏറ്റുമുട്ടിയത്. 1985ൽ ഉറുഗ്വേയെ ഫ്രാൻസ് തോൽപ്പിച്ചപ്പോൾ 1993ൽ അർജന്റീന ഡെന്മാർക്കിനെ തോൽപ്പിച്ചിരുന്നു.

Read Also:- ലോർഡ്സിലെ ചരിത്ര വിജയത്തിന് ഇന്ന് 19 വയസ്സ്

കോപ അമേരിക്കയിൽ ബ്രസീലിനെ ഏകപക്ഷീകമായ ഒരു ഗോളിന് കീഴടക്കിയാണ് അർജന്റീന കിരീടം ചൂടിയത്. 22-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയുടെ ഗോളിലാണ് അർജന്റീനയുടെ വിജയം. അതേസമയം, യൂറോ കപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലി കിരീടം നേടി. ഫുട്ബോൾ ആരാധകരെ അത്യന്തം ആവേശത്തിലാഴ്ത്തി അവസാനനിമിഷം വരെ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഇറ്റലി കിരീത്തിൽ മുത്തമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button