Latest NewsKeralaNattuvarthaNewsIndia

നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു: കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും

സാനിറ്റൈസർ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തും

ന്യൂഡൽഹി: ഇത്തവണത്തെ നീറ്റ് പരീക്ഷ സെപ്തംബർ 12 ന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നീറ്റ് പരീക്ഷ നടത്തുമെന്ന് കേന്ദ്രസർക്കാർ. ചൊവ്വാഴ്ച (ജൂലായ് 13) വൈകിട്ട് അഞ്ച് മണി മുതൽ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്നും സർക്കാർ വ്യക്തമാക്കി.

രാജ്യത്തെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉറപ്പുവരുത്താനായി പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 198 ആയി വർധിച്ചിട്ടുണ്ടെന്നും എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്ക് മാസ്‌ക് നൽകുമെന്നും കേന്ദ്രം അറിയിച്ചു. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കുമെന്നും സാനിറ്റൈസർ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോൾ ഉറപ്പുവരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button