
കൊച്ചി: 2022ലെ ഹിറ്റുകളില്‍ ഒന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍. സിനിമ സംവിധാനം ചെയ്തത് വിഷ്ണു മോഹന്‍ ആയിരുന്നു. ഇപ്പോള്‍ വിഷ്ണു മോഹനെ കുറിച്ച് പുറത്തുവരുന്നത് അദ്ദേഹത്തിന്റെ വിവാഹ വാര്‍ത്തയാണ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു.
Read Also: അതിജീവിതയെ സ്വാധീനിച്ച് മൊഴി തിരുത്താൻ ശ്രമിച്ചു: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
കൊച്ചി ചേരാനെല്ലൂരിലെ വധൂഗൃഹത്തില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നു. സെപ്തംബര്‍ മൂന്നാം തിയതി കൊച്ചി ചേരാനെല്ലൂരില്‍ വച്ചാണ് വിവാഹം നടക്കുക. ഉണ്ണി മുകുന്ദന്‍ അടക്കമുള്ള പ്രമുഖര്‍ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് എ.എന്‍. രാധാകൃഷ്ണന്‍. വിഷ്ണു മോഹന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ‘മേപ്പടിയാന്‍’.
Post Your Comments