കൊച്ചി: കിറ്റെക്സ് വിവാദ വിഷയത്തിനിടെ കമ്പനിയുടെ ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച തൊഴില്‍വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ക്ക് ആവശ്യമായ ശുചിമുറികളും കുടിവെള്ളവും കമ്പനി ഉറപ്പ് വരുത്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘അവധി ദിനങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നു. ഇതിന് അധിക വേതനം നല്‍കുന്നില്ല. മിനിമം വേതനം തൊഴിലാളികള്‍ക്ക് ഉറപ്പ് വരുത്തുന്നില്ല’-റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്ബനിയില്‍ ജോലി ചെയ്യുന്നു എന്ന രജിസ്റ്റര്‍ പോലുമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴില്‍ വകുപ്പ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നും തന്നെ അപമാനിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കിറ്റെക്സ് എം.ഡി സാബു ജേക്കബ് പ്രതികരിച്ചു. ഒരു രേഖയും പരിശോധിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Read Also: പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍
Post Your Comments