Kerala

സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ; കൈറ്റ് സർവേ തുടങ്ങി

സംസ്ഥാനത്തെ 9941 പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിന് 292 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബി നൽകിയ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാനായുള്ള പ്രാഥമിക വിവരശേഖരണം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ആരംഭിച്ചു. ഇതിനായി കൈറ്റിന്റെ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഫോറത്തിൽ വിവരങ്ങൾ പൂരിപ്പിച്ച് ഫെബ്രുവരി അവസാനവാരം ഉപജില്ലാ തലങ്ങളിൽ നടത്തുന്ന പരിശീലനത്തിൽ പ്രഥമാധ്യാപകർ പങ്കെടുക്കണം. പ്രഥമാധ്യാപകർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്‌കൂൾ സർവേ നടത്തിയായിരിക്കും വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക എന്നതിനാൽ വിവരങ്ങൾ കൃത്യമായും സമയബന്ധിതമായും നൽകണമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. ഉപജില്ലാതല പരിശീലനങ്ങളുടെ വിശദാംശങ്ങൾ കൈറ്റിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും സ്‌കൂളുകളെ പ്രത്യേകം അറിയിക്കും. സർക്കുലർ www.kite.kerala.gov.in ൽ ലഭ്യമാണ്.

shortlink

Post Your Comments


Back to top button