Latest NewsNewsFootballSports

ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ

ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ വിമർശനവുമായി ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ. ഇറ്റലിക്കെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റാഷ്‌ഫോർഡ്, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങൾക്കെതിരെ ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകർ നടത്തിയ അധിക്ഷേപത്തെ അപലപിച്ചാണ് ഹാമിൽട്ടൺ രംഗത്തെത്തിയത്.

വംശീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇനിയും എത്ര മുന്നോട്ട് പോകാനുണ്ടെന്നാണ് മൂന്ന് കളിക്കാർക്കും എതിരെയുള്ള അധിക്ഷേപം കാണിച്ചു തരുന്നതെന്ന് ഹാമിൽട്ടൺ പറഞ്ഞു. ‘സമ്മർദ്ദം എന്നത് ഒരു കായിക താരത്തോടൊപ്പം എപ്പോഴുമുള്ളതാണ്. എന്നാൽ നിങ്ങൾ പ്രതിനിധികരിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷത്തെയാണെങ്കിൽ അതു വളരെ കടുപ്പമേറിയ അനുഭവമാവും.’

Read Also:- ബാറ്റിംഗ് കോച്ചിനെ പുറത്താക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

‘വിജയം എന്നത് എപ്പോഴും മധുരമുള്ളതാണ്. എന്നാൽ തോൽ‌വിയിൽ വംശീയ അധിക്ഷേപം കൂടിച്ചേരുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാണ്. വിജയത്തിലൂടെ മാത്രം കറുത്ത വർഗ്ഗക്കാരായ കളിക്കാർക്ക് അവരുടെ മൂല്യമോ സ്ഥാനമോ തെളിയിക്കേണ്ടതില്ലാത്ത ഒരു സമൂഹത്തിനായി നമ്മൾ പ്രവർത്തിക്കേണ്ടതുണ്ട്’ ഹാമിൽട്ടൺ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button